Skip to main content

ശക്തമായ മഴ: ജില്ലകൾക്ക് ജാഗ്രത നിർദേശം

 സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ റവന്യൂപോലീസ്തദ്ദേശസ്ഥാപന വകുപ്പ്അഗ്‌നിരക്ഷാസേനഫിഷറീസ്തീരദേശ പോലീസ്ജലസേചന വകുപ്പ്വൈദ്യുത വകുപ്പ് തുടങ്ങി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകി.

ജൂലൈ 17-ന് തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ള അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയംജൂലൈ 17-ന് പത്തനംതിട്ടകോട്ടയംഎറണാകുളംഇടുക്കിപാലക്കാട്മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസർഗോഡ് ജില്ലകളിലുംജൂലൈ 18-ന് മലപ്പുറംകോഴിക്കോട്കണ്ണൂർകാസർഗോഡ് ജില്ലകളിലുംജൂലൈ 19-ന് മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസർഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

അതിതീവ്രമഴയുടെ സാഹചര്യത്തിൽ ഉരുൾപൊട്ടൽമണ്ണിടിച്ചിൽവെള്ളപ്പൊക്കം തുടങ്ങിയ ദുരന്തസാധ്യത കണക്കിലെടുത്ത് ജില്ലകളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 'ഓറഞ്ച് ബുക്ക് 2026' മാർഗരേഖ അനുസരിച്ച് ദുരന്തപ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും വൾണറബിൾ ഗ്രൂപ്പിൽ ഉൾപ്പെടുന്നവർക്കായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി ആവശ്യമായ ഘട്ടങ്ങളിൽ മുൻകൂട്ടി മാറ്റിപ്പാർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ജില്ലാതാലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ദുരന്തസാധ്യതാ മേഖലകളിൽ പ്രതികരണ സംവിധാനങ്ങൾ സജ്ജമാക്കി നിർത്തണമെന്നും നിർദേശത്തിൽ പറയുന്നു.

മലയോര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഗതാഗതം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നതിനും ആവശ്യമായാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പോലീസ്വനംഅഗ്‌നിരക്ഷാസേനതദ്ദേശസ്ഥാപനങ്ങൾറവന്യൂഡാം ഓപ്പറേറ്റർമാർ എന്നിവരുടെ ഏകോപനവും ഉറപ്പാക്കണം.

ഡാമുകളുടെ റൂൾ കർവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ചെറുകിട ഡാമുകളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കെ.എസ്.ഇ.ബി.ജലസേചന വകുപ്പ്കേരള വാട്ടർ അതോറിറ്റി എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്. നദികളിലെ ജലനിരപ്പ് പ്രത്യേകമായി നിരീക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

പി.എൻ.എക്‌സ്. 2617/2026

date