Skip to main content

അറിയിപ്പുകൾ

 ജനറൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു 

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള  അസാപ് കേരള - കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്, ലക്കിടിയുടെ നേതൃത്വത്തിൽ ജനറൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

18 വയസ്സ് പൂർത്തിയായ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം ലക്കിടിയിലെ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ     നടക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്പോർട്സ് ആന്റ് ഫിറ്റ്നസ് സെക്ടർ സ്കിൽ കൗൺസിൽ  നൽകുന്ന എൻ സി വി ഇ ടി ലെവൽ 4 സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും മികച്ച തൊഴിൽ സാധ്യതകളും ലഭിക്കും.

കോഴ്സുമായി ബന്ധപ്പെട്ട സൗജന്യ ഓറിയന്റേഷൻ സെഷൻ ജൂലൈ 15-ന് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്, ലക്കിടിയിൽ നടക്കും.
താൽപര്യമുള്ളവർ 9495999667, 9895967998 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ https://forms.gle/bW3ZExKEYUn4uGSq7 വഴി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.
അപേക്ഷിക്കേണ്ട അവസാന തിയതി: 2026 ജൂലൈ 24.

 

സി-ഡിറ്റിൽ മാധ്യമ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു 

സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരത്ത്  നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വിഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫി കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

ഫോട്ടോഗ്രഫി, വിഡിയോഗ്രഫി വീഡിയോ എഡിറ്റിംഗ്, മീഡിയ പ്രൊഡക്ഷൻ, ഫിലിം ടെലിവിഷൻ പ്രൊഡക്ഷൻ, ഗ്രാഫിക്/അനിമേഷൻ, സോഷ്യൽ മീഡിയ കണ്ടെൻ്റ് ക്രിയേഷൻ & പ്രൊഡക്ഷൻ തുടങ്ങി ദൃശ്യ മാധ്യമ രംഗത്ത് ഒട്ടനവധി ജോലി സാധ്യതകളുള്ള ഈ കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 25 ആണ്. താത്പര്യമുള്ളവർ കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക.
: +91-8547720167, 9961491540

വെബ് സൈറ്റ്: https://mediastudies.cdit.org/

 

സി.സി.ടി.വി സർവൈലൻസ് ടെക്‌നിഷ്യൻ  പരിശീലനം: രജിസ്ട്രേഷൻ ആരംഭിച്ചു 

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സി-ഡിറ്റ്,  ഇലക്ട്രീഷ്യൻമാർക്കും ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാർക്കുമായി ഓഗസ്റ്റ് 6,7,8 തിയതികളിൽ തിരുവനന്തപുരത്തെ സി-ഡിറ്റിൽ  മൂന്ന് ദിവസത്തെ 'സി.സി.ടി.വി സർവൈലൻസ് ടെക്‌നിഷ്യൻ  പരിശീലനം സംഘടിപ്പിക്കുന്നു. പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകുന്ന പരിശീലനത്തിൽ ഐ.പി/അനലോഗ് ക്യാമറകൾ, എൻ.വി.ആർ/ഡി.വി.ആർ ഇൻസ്റ്റലേഷൻ, ട്രബിൾഷൂട്ടിംഗ് എന്നിവയിലാണ് പരിശീലനം നൽകുന്നത്.  ഫീസ്, മറ്റു വിവരങ്ങൾക്ക് 8921354905/ 9895711301 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. Website: www.cdit.org.

 

 പി എസ് സി പ്രായോഗിക പരീക്ഷ 

എറണാകുളം, തൃശൂർ ജില്ലകളിൽ കേരള എക്സൈസ് ആന്റ് പ്രൊഹിബിഷൻ ഡിപ്പാർട്ട്മെന്റിലേക്കുള്ള സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പാർട്ട് 1(ഡയറക്ട്) & പാർട്ട് 2 (ബൈ ട്രാൻസ്ഫർ) (കാറ്റഗറി നമ്പർ 386/2025, 387/2025) തസ്തികയിലേയ്ക്കുള്ള  പ്രായോഗികപരീക്ഷ (ടി ടെസ്റ്റും റോഡ് ടെസ്റ്റും ) 21, 22, 23, 24, 27, 28 (6 ദിവസം) തിയതികളിൽ കളമശ്ശേരി ഡി എച്ച് ക്യു ക്യാമ്പ് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. പ്രായോഗിക പരീക്ഷ സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് വൺ ടൈം രജിസ്ട്രേഷൻ പ്രൊഫൈൽ വഴിയും എസ് എം എസ് മുഖേനയും പ്രത്യേകം അറിയിപ്പ് ഇതിനോടകം തന്നെ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ മെസേജ് പരിശോധിച്ച്  പരീക്ഷാ കേന്ദ്രത്തിൽ അവരവർക്ക് അനുവദിച്ചിട്ടുള്ള തിയതിയിൽ രാവിലെ അഞ്ചു മണിക്ക് അഡ്മിഷൻ ടിക്കറ്റ്, അസ്സൽ ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിങ്ങ് ലൈസൻസ് പർട്ടിക്കുലേഴ്സ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 

date