Post Category
സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്ക് യോഗ
12-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍, ഭാരതീയ ചികിത്സാ വകുപ്പ് , ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ചെയര്‍ യോഗ/ഓഫീസ് യോഗ പരിശീലനം ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു.
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സലിം പി. ആര്‍, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീദര്‍ശന്‍ കെ എസ്. എന്നിവര്‍ പങ്കെടുത്തു. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 മുതല്‍ 10.00 മണി വരെ യോഗാ പരിശീലനം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ. എസ്. എം) അറിയിച്ചു.
date
- Log in to post comments