Skip to main content

വായനാദിന മാസാചരണം: വായനാദിന സന്ദേശ പോസ്റ്ററുകൾ വിതരണം ചെയ്തു

വായനാദിന മാസാചരണത്തോട് അനുബന്ധിച്ച് തൃശ്ശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായി തയ്യാറാക്കിയ വായനാദിന സന്ദേശ പോസ്റ്ററുകൾ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ വിതരണം ചെയ്തു.

അയ്യന്തോൾ ഗവ. ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ഷാജിമോൾ, തൃശ്ശൂർ വിവേകോദയം സ്കൂൾ ഹെഡ്മാസ്റ്റർ സജീവ്, തൃശ്ശൂർ മോഡൽ ഗേൾസ് സ്കൂൾ ഹെഡ് മിസ്ട്രസ് ഡോ. ബിന്ദു മേനോൻ എന്നിവർ ജില്ലാ കളക്ടറിൽ നിന്നും പോസ്റ്ററുകൾ ഏറ്റുവാങ്ങി.

വായനയുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ‘ദിവസവും 20 മിനിറ്റ് വായിക്കൂ, ജീവിതം മാറ്റിമറിക്കൂ’, ‘വായനയാണ് അറിവിലേക്കുള്ള ഏറ്റവും മനോഹരമായ വഴി’ തുടങ്ങിയ സന്ദേശങ്ങളാണ് പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ കാർത്തിക സി. എന്നിവർ പങ്കെടുത്തു.

date