വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സാമ്പത്തിക സഹായം
ഇടുക്കി ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും വിവിധ സാമ്പത്തിക സഹായങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
2025-26 വിദ്യാഭ്യാസ വര്‍ഷത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ 90 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍, ഭിന്നശേഷിയുള്ള മക്കള്‍, രണ്ടാംലോക മഹായുദ്ധത്തിലോ, 1965/1971 യുദ്ധത്തിലോ പങ്കെടുത്തവര്‍, വൃദ്ധസദനത്തില്‍ കഴിയുന്ന വിമുക്തഭടന്മാര്‍/വിധവകള്‍, സ്പോര്‍ട്ട്സ് ഇനങ്ങളില്‍ ജില്ലാ/സംസ്ഥാന തലത്തില്‍ സമ്മാനങ്ങള്‍ നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ എന്നിവര്‍ക്കാണ് സാമ്പത്തിക സഹായം ലഭിക്കുക.
വെള്ളക്കടലാസിലുള്ള അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ പി.പി.ഒ., ഡിസ്ചാര്‍ജ് ബുക്ക്, ആധാര്‍ കാര്‍ഡ്, ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ക്യാന്‍സല്‍ ചെയ്ത ചെക്ക് ലീഫ്, മറ്റ് സ്ഥിരീകരണ രേഖകള്‍ എന്നിവ സഹിതം ആഗസ്റ്റ് 31-ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8078533594
- Log in to post comments