Post Category
തൃത്താല ഗവ. ആർട്സ് & സയൻസ് കോളേജ്: സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തിൽ വിവിധ കോഴ്സുകളിൽ ഒഴിവുള്ള സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം ഫിനാൻസ് ഹോണേഴ്സ്, ബി.എ ഇംഗ്ലീഷ് ഹോണേഴ്സ്, ബി.എസ്.സി മാത്തമാറ്റിക്സ് ഹോണേഴ്സ്, എം.എസ്.സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റ സയൻസ് എന്നീ കോഴ്സുകളിലാണ് നിലവിൽ ഒഴിവുകളുള്ളത്. താത്പര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 22ന് വൈകിട്ട് നാലിനകം കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ- 0466 2270335 . ഇമെയിൽ- thrithalagovtcollege@gmail.com.
date
- Log in to post comments