Skip to main content

മണലൂർ ഗവ. ഐടിഐ പ്രവേശനം: കൗൺസിലിംഗ് 21ന്

കണ്ടാശ്ശാംകടവിലുള്ള ഗവ. ഐടിഐയിൽ 2026 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള കൗൺസിലിംഗ് ജൂലൈ 21ന് നടത്തും.  ഇൻഡക്സ് മാർക്ക് 225 ഉം അതിനു മുകളിലും ലഭിച്ച അപേക്ഷകരും വനിതാ വിഭാഗത്തിൽപ്പെട്ട മുഴുവൻ അപേക്ഷകരും സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിൽപ്പെടുന്നവരും  രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകൾ, ടിസി, ആവശ്യമായ ഫീസ് എന്നിവ സഹിതം ഐടിഐയിൽ കൗൺസിലിംഗിനായി നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ- 0487 2620066.

date