Skip to main content

വിഷന്‍ പ്ലസ് പദ്ധതി: എന്‍ട്രന്‍സ് പരിശീലന ധനസഹായത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന 'വിഷന്‍ പ്ലസ്' പദ്ധതിയിലൂടെ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ വകുപ്പ് തിരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ വഴിയുള്ള പരിശീലനത്തിനാണ് ഈ സഹായം ലഭിക്കുക.  2026-ല്‍ പ്ലസ്ടു അല്ലെങ്കില്‍ വി.എച്ച്.എസ്.സി. (സ്റ്റേറ്റ്/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ) പാസ്സായവരായിരിക്കണം. കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ എ പ്ലസില്‍ കുറയാത്ത ഗ്രേഡ് ഉണ്ടായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കവിയരുത്. ജാതി സര്‍ട്ടിഫിക്കറ്റ്  വരുമാന സര്‍ട്ടിഫിക്കറ്റ്  പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ്  ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്  പരിശീലനം നടത്തുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും ഫീസ് അടച്ച രസീതും സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍  സെപ്റ്റംബര്‍ 30-നകം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 0483-2734901.

date