Skip to main content

ഫിഫ വേൾഡ് കപ്പ് 2026 പ്രവചന മത്സരം; വിജയികൾക്ക് 25,000 രൂപ വരെ സമ്മാനങ്ങൾ

ഫിഫ വേൾഡ് കപ്പ് 2026-ന്റെ ആവേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ശുചിത്വ സന്ദേശം കൂടുതൽ വ്യാപിപ്പിക്കുന്നതിനുമായി സംസ്ഥാന ശുചിത്വ മിഷൻ ഫിഫ വേൾഡ് കപ്പ് 2026 പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ലോകകപ്പ് ജേതാവിനെ കൃത്യമായിപ്രവചിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാൾക്ക് 25,000 രൂപയുടെ ഒന്നാം സമ്മാനവും, ശരിയായ പ്രവചനം നടത്തുന്ന ഓരോ ജില്ലയിൽ നിന്നുമായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് വീതം 5,000 രൂപയുടെ പ്രോത്സാഹന സമ്മാനവും നൽകും.

 

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സംസ്ഥാന ശുചിത്വ മിഷന്റെയും നിങ്ങളുടെ ജില്ലകളുടെയും ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യുകയും, സംസ്ഥാന ശുചിത്വ മിഷന്റെ പേജിൽ പിൻ ചെയ്തിരിക്കുന്ന ശുചിത്വ സന്ദേശ പോസ്റ്റർ ലൈക്ക് ചെയ്തതിന് ശേഷം, കമന്റ് ബോക്സിൽ പേര് – ജില്ല – ലോകകപ്പ് നേടുമെന്ന് പ്രവചിക്കുന്ന ടീം എന്ന ക്രമത്തിൽ രേഖപ്പെടുത്തണം.

 

ജൂലൈ 19 വൈകിട്ട് അഞ്ചു വരെയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും നിബന്ധനകളും ശുചിത്വ മിഷന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ ലഭ്യമാണ്.

date