Post Category
മലപ്പുറം ഗവ. കോളേജിൽ നടന്ന 'അടിക്കാം സെഗ്രിഗേഷൻ ഗോൾ' ആവേശമായി
മലപ്പുറം ശുചിത്വ മിഷന്റെ അടിക്കാം സെഗ്രിഗേഷൻ ഗോൾ ബോധവൽക്കരണ ക്യാമ്പയിൻ മലപ്പുറം ഗവൺമെന്റ് കോളേജിൽ നടന്നു. 2026-ലെ സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് റൂൾസ് പ്രകാരമുള്ള 'നല്ല നാല് വാർത്തമാനം' ആശയം ഫുട്ബോളിലൂടെ വിദ്യാർത്ഥികളിലേക്ക് എത്തിച്ച പരിപാടിയിൽ കളിയിലൂടെ കൃത്യമായി മാലിന്യ തരംതിരിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചു. കോളേജിലെ എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. എൻഎസ്എസ് കോഓർഡിനേറ്റർമാരായ പി ഉണ്ണികൃഷ്ണൻ, പി ബിൻസി , ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ അമൽ പ്രസാദ്, ടെക്നിക്കൽ കോൺസെൽറ്റന്റ് കെ വിനീത്, ആർ പിമാരായ ജുനൈദ്, പ്രിൻസി എന്നിവരും പങ്കെടുത്തു.
date
- Log in to post comments