Post Category
വിഷന്‍ പദ്ധതി: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ ധനസഹായ പദ്ധതിയായ 'വിഷനി' ലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 10,000/ രൂപ വീതം ധനസഹായം നല്‍കുന്നതാണ് ഈ പദ്ധതി. താല്പര്യമുള്ളവര്‍ക്ക് അപേക്ഷകള്‍ അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭ്യമാണ്.
date
- Log in to post comments