Skip to main content

തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പന ജില്ലാതല ഉദ്ഘാടനം ജൂലൈ 20 ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026 തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം തിങ്കൾ (ജൂലൈ 20) രാവിലെ 11 ന് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ സബ്ന മന്‍സൂര്‍ അധ്യക്ഷയാവും. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ മുഖ്യാതിഥിയാകും. എ.സി.എം. പി. ഒ. സാദിഖ് മുഖ്യപ്രഭാഷണം നടത്തും. 

 

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 30 കോടി രൂപയാണ് ഈ വര്‍ഷം തിരുവോണം ബമ്പറിന് ഒന്നാം സമ്മാനമായി ലഭിക്കുക. 500 രൂപയാണ് ടിക്കറ്റ് വില. 2026 സെപ്റ്റംബര്‍ 29നാണ് നറുക്കെടുപ്പ്. 

 

  എം.വി. രാജേഷ് കുമാര്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ (ഇന്‍ചാര്‍ജ്), ഷണ്‍മുഖന്‍ ജില്ലാ പ്രസിഡന്റ് കേരള, ലോട്ടറി ഏജന്റ്‌സ് & സെല്ലേഴ്സ് കോണ്‍ഗ്രസ്, രാജന്‍ പരുത്തിപ്പറ്റ ജില്ലാ സെക്രട്ടറി കേരള ലോട്ടറി ഏജന്റ്‌സ് & സെല്ലേഴ്സ് യൂണിയന്‍, ഭരതന്‍ ജില്ലാ പ്രസിഡന്റ് കേരള ലോട്ടറി ഏജന്റ്‌സ് & സെല്ലേഴ്സ് അസാസിയേഷന്‍, മൂര്‍ത്തി ജില്ലാ സെക്രട്ടറി, കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയന്‍, സതീഷ് ജില്ലാ സെക്രട്ടറി, കേരള ലോട്ടറി ഏജന്റ്‌സ് & സെല്ലേഴ്സ് സംഘം, മോഹനന്‍ കാടാമ്പുഴ ജില്ലാ സെക്രട്ടറി, കേരള ലോട്ടറി ഏജന്റ്‌സ് അസോസിയേഷന്‍ റിജുല. വി.പി അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍, സബ് ഓഫീസ് തിരൂര്‍, സന്തോഷ്. വി.ബി അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍, മലപ്പുറം, സിനി. ഐ.ജെ ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date