Skip to main content

മലങ്കര ഡാം ഷട്ടറുകള്‍ ഉയര്‍ത്തും: ജാഗ്രതാ നിര്‍ദേശം

മലങ്കര ഡാം കാഞ്ഞാര്‍ പാലത്തിന് സമാന്തരമായി നടപ്പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ ജലനിരപ്പ്  +37.00 മീറ്ററിലേക്ക് താഴ്ത്തുന്നു. നിലവില്‍ മലങ്കര ഡാമിലെ ജലനിരപ്പ് +38.36 മീറ്ററാണ്.

നിലവില്‍ രണ്ട് ഷട്ടറുകള്‍ 150 സെന്റീമീറ്ററും, ഒരു ഷട്ടര്‍ 100 സെന്റീമീറ്ററുമാണ് തുറന്നിട്ടുള്ളത്.  ജലനിരപ്പ് താഴ്ത്തുന്നതിനായി വരും  ദിവസങ്ങളില്‍ മലങ്കര ഡാമിലെ ആറ് ഷട്ടറുകളും 200 സെന്റീമീറ്റര്‍ വരെ തുറക്കും.

തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് മലങ്കര ഡാം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date