Skip to main content

കളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഒ.പി ബ്ലോക്ക് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും

കളത്തൂരിലെ കാണക്കാരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ജലവിഭവ ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ആര്‍. വിജേഷിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ഉദ്ഘാടനം ചെയ്യും. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രന്‍ ഉപഹാരസമര്‍പ്പണം നടത്തും. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍,കാണക്കാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഷാമോള്‍ ജോബി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്‍സി ജയ്‌സണ്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രതീഷ് എണ്ണച്ചേരിയില്‍  ബാബു തുമ്പുങ്കല്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സാം സാവിയോ,ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആഷ പി. നായര്‍, എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.അജയ് മോഹന്‍, കാണക്കാരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഷിനി ബിജു, എല്‍സമ്മ ജോണ്‍, ബെറ്റ്സി മോള്‍ ജോഷി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോബി ജോസഫ്, ബിന്‍സി സിറിയക്ക്, മരീന തമ്പി, അനിത ജയമോഹന്‍, അജയന്‍ കാപ്പിലോരത്ത്, ബിബിന്‍ എബ്രാഹം, സോണി ജോസഫ്, റോയി ചാണകപ്പാറ, റെജി ജോസഫ്, ശ്യാമളകുമാരി, ബിജു ഴയപുരയ്ക്കല്‍, ശോഭ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സോണി സി. ഹരിബാല്‍,സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സിനി സുനില്‍ എന്നിവര്‍ പ്രസംഗിക്കും.

date