സാഫ് 'ഒരു കുടുംബം ഒരു സംരംഭം' പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി
ഫിഷറീസ് വകുപ്പിനു കീഴിൽ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടൂ ഫിഷർവിമൺ (സാഫ്) ന്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന പുതിയ പദ്ധതിയായ 'ഒരു കുടുംബം ഒരു സംരംഭം' പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി.
എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലും ഒര സംരംഭം ആരംഭിക്കുക എന്ന ലക്ഷ്യത്തോടയാണ് ഈ പദ്ധതി തുടങ്ങിയിട്ടുള്ളത്. മത്സ്യത്തൊഴിലാളി വനിതകൾക്ക് ഒറ്റയ്ക്ക് ആരംഭിക്കാൻ പറ്റുന്ന സംരംഭമാണിത്. പദ്ധതി തുടങ്ങുന്നതിനായി ഒരു ലക്ഷം രൂപ വരെ ഒരു വ്യക്തിയ്ക്ക് ഗ്രാൻ്റായി നൽകുന്നു. തുടക്കത്തിൽ ജില്ലയിൽ 24 ഗുണഭോക്താക്കൾക്കാണ് ഈ പദ്ധതി പ്രകാരം ധനസഹായം നൽകുന്നത്. സർക്കാരിൻ്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പട്ടണക്കാട് പഞ്ചായത്തിലെ അനന്യ ലേഡീസ് സ്റ്റോർ, സൊമാലിയ ഡ്രൈഫിഷ് യൂണി റ്റ്, ആര്യാസ് ബ്യൂട്ടി പാർലർ യൂണിറ്റ്, എസ്ജെഎസ് തട്ടുകട & ടീസ്റ്റാൾ എന്നീ യൂണിറ്റു കൾക്ക് തുടക്കം കുറിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് വി.ടി വിക്രമൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടറും സാഫ് നോഡൽ ഓഫീസറുമായ ടി ചന്ദ്ര ലേഖ അദ്ധ്യക്ഷത വഹിച്ചു. മത്സ്യഭവൻ ഓഫീസർ അഞ്ജന സുനിൽ സ്വാഗതം പറ ഞ്ഞു. വാർഡ് മെമ്പർ ബീനാ ലാലൻ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ യൂ ആർ ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. യൂണിറ്റ് അംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ പഞ്ചായത്തിലെ തീരമൈത്രി യൂണിറ്റു കൾക്കുള്ള പലിശരഹിത വായ്പയും പ്രസിഡൻ്റ് വിതരണം ചെയ്തു.
- Log in to post comments