Skip to main content

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിപഥ് പദ്ധതിക്ക് കീഴിൽ അഗ്നിവീർവായു തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ഇന്ത്യൻ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. അഗ്നിവീർവായു (മ്യുസിഷ്യൻ) തസ്തികയിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ഓഗസ്റ്റ് രണ്ടിന് അവസാനിക്കും. മ്യുസിഷ്യൻ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയവും നിശ്ചിത സംഗീത പ്രാവീണ്യവുമാണ് യോഗ്യത. ഇതിനായുള്ള റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒമ്പത് വരെ നടത്തും.  മറ്റ് അഗ്നിവീർവായു തസ്തികകളിലേക്കുള്ള (ഇൻടേക് 02/2027) ഓൺലൈൻ അപേക്ഷകൾ  ജൂലൈ 26 വരെ ഓൺലൈനായി സമർപ്പിക്കാം. പ്ലസ്ടു (മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്ക്) അല്ലെങ്കിൽ മൂന്ന് വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ളവർക്ക് സയൻസ് വിഷയങ്ങളിലേക്കും, ഏതെങ്കിലും സ്ട്രീമിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് മറ്റ് വിഷയങ്ങളിലേക്കും അപേക്ഷിക്കാം. രണ്ട് തസ്തികകളിലും അപേക്ഷിക്കുന്നവർ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. ഓൺലൈൻ പരീക്ഷകൾ സെപ്റ്റംബർ 22, 23 തീയതികളിൽ നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://iafrecruitment.edcil.co.in എന്ന വെബ്‌സൈറ്റ് വഴി നിർദ്ദിഷ്ട തീയതികൾക്കുള്ളിൽ അപേക്ഷ സമർപ്പിക്കാം.

date