Post Category
ട്രെയിനർമാരെ നിയമിക്കുന്നു
ചെറിയകലവൂർ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടത്തിവരുന്ന വെയർഹൗസ് അസോസിയേറ്റ്, സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് കോഴ്സുകളിലേക്ക് ട്രെയിനർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: വെയർഹൗസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും വെയർഹൗസിംഗ് മേഖലയിലെ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഒരു വർഷത്തെ പരിശീലന പരിചയവും, സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും സപ്ലൈ ചെയിൻ മേഖലയിലെ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 30. ഫോൺ: 9495999682
(പിആർ/എഎൽപി/1451)
date
- Log in to post comments