ജില്ലാതല അറിയിപ്പുകൾ
വിദ്യാർത്ഥികളുടെ കൺസഷൻ സമയം ബസ്സുകളിൽ പ്രദർശിപ്പിക്കണം
സ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് ബസുകളിൽ യാത്രാ ഇളവ് ലഭിക്കുന്ന രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയുള്ള സമയക്രമം എല്ലാ ബസ്സുകളിലും നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ആർടിഒ ഇ.എസ് ഉണ്ണികൃഷ്ണൻ അറിയിച്ചു. ബസ്സുകൾ സ്കൂൾ/കോളേജ് ബസ് സ്റ്റോപ്പുകളിൽ കൃത്യമായി നിർത്തി വിദ്യാർത്ഥികളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. അല്ലാത്തപക്ഷം കർശന നടപടികൾ സ്വീകരിക്കും.
ടെണ്ടർ
തലശ്ശേരി ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്ക് സർജിക്കൽ ഐറ്റംസ് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 27 വൈകുന്നേരം മൂന്ന് മണി. ഫോൺ: 0490 2322150.
ക്വട്ടേഷൻ
ആറളം പുനരധിവാസ മേഖലയിൽ നബാർഡ് മുഖേന സ്ഥാപിച്ച സോളാർ തൂക്ക് വേലി പ്രവർത്തനക്ഷമമാക്കുന്നതിന് എനർജൈസർ, ബാറ്ററി, ചാർജ്ജ് കൺട്രോളർ എന്നിവ വിതരണം ചെയ്യുന്നതിന് വേണ്ടി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 29 ഉച്ച 2 മണി. ഫോൺ: 0497 2700357.
വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2026 ഡിസംബർ വരെ പയ്യന്നൂർ താലൂക്ക് പരിധിയിൽ ഉൾപ്പെട്ട വില്ലേജുകളിലെ ഫീൽഡ് പരിശോധനകൾ നടത്തുന്നതിലേക്കായി പ്രതിമാസം 2000 കി.മീ ദൂരം സർവ്വീസ് നടത്തുന്നതിന് 1000 സിസിക്ക് മുകളിലുള്ളതും 5-7 സീറ്റുകൾ ഉള്ളതും ടാക്സി പെർമിറ്റോടു കൂടിയതുമായ ഒരു വാഹനം കരാർ വ്യവസ്ഥയിൽ എടുക്കുന്നതിലേക്കായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂലൈ 25 വൈകുന്നേരം 3 മണി. ഫോൺ: 04985-294844.
ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെൻ്റ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ മാനേജ്മെന്റ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ്സ് ആണ് യോഗ്യത. ഒരു വർഷമാണ് കാലാവധി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. ഫോൺ: 0471 2570471, 9846033009.
പോളി ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക്ക് കോളേജിലെ 2026-27 വർഷം ഡിപ്ലോമ രണ്ടാം വർഷ കോഴ്സുകളിലേക്കുള്ള നിലവിലെ ഒഴിവുകൾ നികത്തുന്നതിനായി ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അഡ്മിഷൻ ആഗ്രഹിക്കുന്ന 50% മാർക്കോടു കൂടിയ പ്ലസ് ടു സയൻസ്/വിഎച്ച്എസ് സി സയൻസ് അല്ലെങ്കിൽ 50% മാർക്കോടു കൂടിയ രണ്ട് വർഷ ഐടിഐ/കെജിസിഇ യോഗ്യതയുള്ളവർ ജൂലൈ 24ന് രാവിലെ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ എത്തണം. വിദ്യാർഥിനികൾക്ക് ഹോസ്റ്റൽ സൗകര്യമുണ്ട്. മുമ്പ് അപേക്ഷിച്ചവർവീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ: 9895019821, 9447685420, 9495573560, 9400547253, 04985295101, വെബ്സൈറ്റ്: https://le.polyadmission.org.
അധ്യാപക നിയമനം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇംഗ്ലീഷ് എൻറിച്ച്മെൻ്റ് പ്രോഗ്രാം 2026-27 ൻ്റെ ഭാഗമായി റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു. അടിസ്ഥാന യോഗ്യത: ബിഎ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചർ/ഫങ്ഷണൽ), അല്ലെങ്കിൽ ഇംഗ്ലീഷിൽ ടിടിസി/ഡി എഡ്/ഡിഎൽഇഡി. ഉദ്യോഗാർത്ഥികൾ ജൂലൈ 27 ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0497 2705149.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ജില്ലാ ആയുർവേദ ആശുപത്രിയിൽ ബാലമാനസം പ്രൊജക്റ്റിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ജൂലൈ 27 ഉച്ച രണ്ട് മണിക്ക്. യോഗ്യത: യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റി/കേരള സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം/ഇന്ത്യ ഗവൺമെൻ്റിൻ്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിൽ നിന്നും എംഎ/എംഎസ് സി സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജി/എംഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി കോഴ്സ്. പ്രായപരിധി 23-40. ആധാർ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കണ്ണൂർ താണയിലുളള ജില്ലാ ആയുർവേദ ആശുപത്രി ഓഫീസിൽ എത്തണം. ഫോൺ: 0497 2706666.
- Log in to post comments