Post Category
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വിജ്ഞാൻവാടികളിലെ മേൽനോട്ട ചുമതല വഹിക്കുന്നതിന് പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 21നും 45നും മധ്യേ. കാലാവധി ഒരു വർഷം.
അർഹരായവർ യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 30 രാവിലെ 10.30ന് വെള്ളയമ്പലം കനകനഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2314238
date
- Log in to post comments