Skip to main content

ഓണം ഖാദി മേള: തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ  റിബേറ്റ്

 

' എനിക്കും വേണം ഖാദി' എന്ന സന്ദേശവുമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി വിപണന മേളയില്‍  ജൂലൈ 23 മുതല്‍ 25 വരെ  ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ ഗവ.റിബേറ്റ് ലഭിക്കും. ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളിലാണ് റിബേറ്റ് ലഭിക്കുക.  ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും, മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമസൗഭാഗ്യകളിലും, മൊബൈല്‍ സെയില്‍സ് വാനിലും പ്രത്യേക മേളകള്‍ സംഘടിപ്പിക്കുന്നു. മേളയോടനുബന്ധിച്ച് എല്ലാ വില്‍പ്പനശാലകളിലും ഖാദി കോട്ടന്‍, സില്‍ക്ക്, മനില ഷര്‍ട്ടിങ് എന്നീ തുണിത്തരങ്ങളും, ഉന്ന കിടക്കകള്‍, തേന്‍ മറ്റു ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.  ഇലക്ട്രിക്ക് കാര്‍, ഇലക്ട്രിക് സ്‌കൂട്ടര്‍, ഗിഫ്റ്റ് വൗച്ചറുകള്‍ തുടങ്ങിയ ആകര്‍ഷകമായ സമ്മാന പദ്ധതിയും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.  ഫോണ്‍: 0491 2534392.

date