Skip to main content

അറിയിപ്പുകൾ

 

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ മസ്റ്ററിംഗ് നടത്തണം 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട തൊഴിലാളി/ കുടുംബ/ സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ  2026 ജൂലൈ 17  മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ്. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ അക്ഷയ കേന്ദ്രം നൽകുന്ന മസ്റ്ററിംഗ് ഫെയിൽഡ് സർട്ടിഫിക്കറ്റും ലൈഫ് സർട്ടിഫിക്കറ്റും സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.

 

വാക് ഇൻ ഇന്റർവ്യു 

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന യുറോ ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ജൂലൈ 29 ന് രാവിലെ 11.000 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും.

 

യോഗ്യത: യുറോളജി ടെക്നിഷ്യനിൽ ബി എസ് സിയോ ഡിപ്ലോമ യോ. അല്ലെങ്കിൽ അനസ്തീഷ്യയിലോ ഓപറേഷൻ തിയറ്റർ ടെക്നിഷ്യനിലോ ബി എസ് സി അല്ലെങ്കിൽ ഓപറേഷൻ തിയറ്റർ ഡിപ്ലോമ.

 

ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

 

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടാം.

 

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ ഐ.സി.ഡി.എസ്  പരിധിയിൽ മൂവാറ്റുപുഴ മുനിസിപ്പാലിറ്റി, പായിപ്ര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ അങ്കണവാടികളിൽ  പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു.  ഓഗസ്റ്റ് 10 വൈകുന്നേരം 3:00 മണി വരെ ടെൻഡറുകൾ സമർപ്പിക്കാവുന്നതാണ്. ടെൻഡർ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി പ്രവൃത്തി ദിവസങ്ങളിൽ മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസുമായി നേരിട്ടോ 0485-2814205 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.

date