Post Category
ഡ്രൈവര്‍ നിയമനം
കലക്ടറേറ്റിലെ വാഹനങ്ങള്‍ ഓടിക്കുന്നതിന് ഡ്രൈവര്‍ തസ്തികയില്‍ (നാല് ഒഴിവ്) താല്ക്കാലികാടിസ്ഥാനത്തില് നിയമിക്കുന്നതിന് കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏഴാം ക്ലാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം (പത്തനംതിട്ട നഗരസഭ പ്രദേശത്ത് സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന, പ്രാദേശിക വഴികളെക്കുറിച്ച് പരിചയം അഭികാമ്യം). ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, കാഴ്ചശക്തി, ആരോഗ്യക്ഷമത എന്നിവ തെളിയിക്കുന്ന മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ജില്ല കലക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 25 വൈകിട്ട് അഞ്ച്.
date
- Log in to post comments