ഓണം ഖാദി മേള ഇന്ന് (ജൂലൈ 23) മുതല്‍ വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്
ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഇന്ന് (ജൂലൈ 23) മുതല്‍ ഓഗസ്റ്റ് 25 വരെ ഓണം ഖാദി മേള നടത്തും. ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റുണ്ട്. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ /ബാങ്ക്/പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസിന് പലിശരഹിത ക്രെഡിറ്റ് സൗകര്യം ലഭിക്കും. കോട്ടണ്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ് ഷീറ്റ്, ചുരിദാര്‍ ടോപ്പ്, തോര്‍ത്ത്, മുണ്ട്, ടവല്‍, പഞ്ഞികിടക്ക, തലയിണ, നറുതേന്‍, എള്ളെണ്ണ, ഖാദി ബാര്‍ സോപ്പ് തുടങ്ങിയ വിവിധ തരം ഖാദി ഉല്പന്നങ്ങള് ലഭിക്കും. ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, പത്തനംതിട്ട അബാന്‍ ജംഗ്ഷന്, റാന്നി -ചേത്തോങ്കര എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യകളില്‍ ഓണം മേള ഒരുക്കും.
ഓരോ 1000 രൂപ പര്‍ച്ചേസിനും സമ്മാനകൂപ്പണ്‍ നല്‍കും. ഒന്നാം സമ്മാനം ടാറ്റ ടിയാഗോ കാറും രണ്ടാം സമ്മാനം 14 പേര്‍ക്ക് സുസുക്കി അക്സസ് 125 സ്കൂട്ടറും മൂന്നാം സമ്മാനം 30 പേര്‍ക്ക് 5,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുമാണ്. ആഴ്ചതോറും നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും.
വിവരങ്ങള്‍ക്ക് ഇലന്തൂര്‍ ഖാദി ടവര്‍ ഫോണ്‍: 8113870434, പത്തനംതിട്ട അബാന്‍ ജംഗ്ഷന് 9744259922, റാന്നി- ചേത്തോങ്കര 9895994212, അടൂര്‍ റവന്യു ടവര്‍ 6238547923.
- Log in to post comments