Post Category
*അപേക്ഷ ക്ഷണിച്ചു*
2026-27 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തില്‍ കരുണാപുരം ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളില്‍ ജനറല്‍, എസ്.സി, എസ്.ടി വിഭാഗത്തിലും പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുളള സീറ്റുകളില്‍ പ്രവേശനത്തിന് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് എസ്.എസ.്എല്‍.സി, പ്ലസ്ടു, ടി.സി, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളുമായി ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫോമുകള്‍ ഐ.ടി.ഐ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷാഫീസ് 100 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക്:04868-291050, 9496334029
date
- Log in to post comments