ഐഐഐസി യിൽ പരിശീലനങ്ങൾക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാർ നൈപുണ്യ വികസന വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ വിവിധ തൊഴിൽ പരിശീലങ്ങളിലേക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. റെഗുലർ പരിശീലനങ്ങളിൽ അപേക്ഷിക്കുന്നവർ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ് അറുനൂറു രൂപ. ജി ഐ എസ്, ഫുഡ് പ്രൊഡക്ഷൻ, ഹോസ്പിറ്റാലിറ്റി പരിശീലനങ്ങൾ ഒഴിച്ചുള്ള പരിശീലനാർഥികൾ ഐ ഐ ഐ സി നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് പാസാവേണ്ടതാണ്. സർക്കാർ സ്പോൺസേർഡ് സൗജന്യ പരിശീലനങ്ങളിൽ അപേക്ഷിക്കുന്നവർ സ്ഥാപനത്തിൽ നേരിട്ട് ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫീസ് ഇല്ല. തെരെഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിക്കണം. ഒരു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ, ആറു മാസം ദൈർഘ്യമുള്ള അഡ്വാൻസ് ഡിപ്ലോമ പരിശീലനങ്ങൾ, മൂന്നു മാസം വരെ ദൈർഘ്യമുള്ള ടെക്നീഷ്യൻ പരിശീലനങ്ങൾ, സർക്കാർ സ്പോൺസേർഡ് പരിശീലനങ്ങൾ എന്നിവയിലേക്കാണ് അപേക്ഷ സമർപ്പിക്കാവുന്നത്. വിശദ വിവരങ്ങൾക്ക്: www.iiic.ac.in, 8078980000.
പി.എൻ.എക്സ്. 2747/2026
- Log in to post comments