Skip to main content

അറിയിപ്പുകള്‍

സ്‌പോട്ട് അഡ്മിഷന്‍

മുതുകാട് പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, അഗ്രിക്കള്‍ച്ചറല്‍ മെഷിനറി മെക്കാനിക്, മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക് ട്രേഡുകളില്‍ വനിതകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് ജൂലൈ 29ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി എന്നിവ സഹിതം രക്ഷിതാവിനൊപ്പം എത്തണം. ഫോണ്‍: 9400127797.

വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജ് കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ദിവസവേതത്തില്‍ വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 27ന് രാവിലെ 10.30ന് നടക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകളുമായി എത്തണം. വിശദവിവരങ്ങള്‍ https://geckkd.ac.in ല്‍ ലഭിക്കും. ഫോണ്‍: 0495 2383210

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ശില്‍പശാല

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സിന്റെ സൗജന്യ ഓണ്‍ലൈന്‍ ശില്‍പശാല ജൂലൈ 25ന് വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ നടക്കും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495642722, 9072592412.

date