Skip to main content

അങ്കണവാടികളിൽ പാൽ/മുട്ട വിതരണം: ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള മാവേലിക്കര ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ എന്നീ ഗ്രാമപഞ്ചായത്തുകളിലേയും, മാവേലിക്കര മുനിസിപ്പാലിറ്റിയിലെയും 183 അങ്കണവാടികളിലേക്ക് 2026 ആഗസ്റ്റ് മുതൽ 2027 മാർച്ച് 31 വരെ കാലയളവിൽ പാൽ/ കോഴി മുട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് 10 ഉച്ചക്ക് ഒരു മണി. ഫോൺ: 0479 2342046

(പിആർ/എഎൽപി/1487)

date