Skip to main content

വായനദിന-മാസാഘോഷങ്ങളുടെ സംസ്ഥാനതല സമാപനം ഇന്ന് (ജൂലൈ 25)

31-ാമത് ദേശീയ വായനമഹോത്സവത്തിന്റെ ഭാഗമായുള്ള വായനദിന-മാസാഘോഷങ്ങളുടെ സംസ്ഥാനതല സമാപനം ജൂലൈ 25ന് വൈകിട്ട് മൂന്നിന്  കോട്ടോപ്പാടം കല്ലടി അബ്ദുഹാജി എച്ച്.എസ്.എസില്‍ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്‍ അധ്യക്ഷയാകും. കല്ലടി അബ്ദുഹാജി എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എം.പി. സാദിക്ക് സ്വാഗതവും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ ആമുഖ പ്രഭാഷണവും നടത്തും. നാടകകൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.പി.എസ്. പയ്യനേടം മുഖ്യാതിഥിയാകും. ചടങ്ങില്‍ ടി.ആര്‍. തിരുവിഴാംകുന്ന്, സുഷമ ബിന്ദു, പി. ഗിരീഷ്, മാസ്റ്റര്‍ മുഹമ്മദ് സിദാന്‍ എന്നിവരെ ആദരിക്കും.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ് ആലായന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതു ശങ്കര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസീസ് ഭീമനാട്, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.ടി. സുല്‍ഫത്ത്, കല്ലടി അബ്ദുഹാജി എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര്‍ കെ.എസ്. മനോജ്, പി.ടി.എ പ്രസിഡന്റ് കെ.ടി. അബ്ദുള്ള, മാനേജ്മെന്റ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറി കെ. ജാഫര്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ.വി. കോമളം തുടങ്ങിയവര്‍ സംസാരിക്കും.
 

date