Post Category
രാജ്യസൈനിക് ബോര്‍ഡ് പുനഃസംഘടന: അപേക്ഷ ക്ഷണിച്ചു
രാജ്യസൈനിക് ബോര്‍ഡ് (കേരളം) പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നോണ്‍-ഒഫീഷ്യല്‍ മെമ്പര്‍മാരുടെ പാനലില്‍ അംഗങ്ങളാകാന്‍ വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വിമുക്തഭടന്മാര്‍ (ഓഫീസര്‍, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍, നോണ്‍-കമ്മീഷന്‍ഡ് ഓഫീസര്‍) ബയോഡാറ്റയും സമ്മതപത്രവും ഓഗസ്റ്റ് 3ന് വൈകീട്ട് 5 നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491-2971633.
date
- Log in to post comments