Skip to main content

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജിൽ പി.ജി സീറ്റ് ഒഴിവ്

 പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജിൽ വിവിധ ബിരുദാനന്തര ബിരുദ ഡിപ്പാർട്ട്മെന്റുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജുകളും പ്രോഗ്രാം റിസർവേഷനും തിരിച്ചുള്ള ഒഴിവുകളുടെ വിവരങ്ങൾ കാലിക്കറ്റ് സർവകലാശാലയുടെ പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. കാലിക്കറ്റ് സർവകലാശാലയുടെ ക്യാപ് രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് നാലിനകം കോളേജിൽ നേരിട്ടോ പ്രതിനിധി മുഖേനയോ ഹാജരാകണം. കൂടാതെ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള കോളേജ് ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ അയച്ചും റിപ്പോർട്ട് ചെയ്യാം. ഫോൺ- 0466-2212223, ഇമെയിൽ- sngscollege@gmail.com, വെബ്സൈറ്റ്- www.sngscollege.org.

date