Skip to main content

വിഷന്‍ പ്ലസ് : അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാര്‍ഥി/ വിദ്യാര്‍ഥിനികള്‍ക്ക് മെഡിക്കല്‍/ എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ധനസഹായം നല്‍കുന്ന വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025- 26 വര്‍ഷം പ്ലസ്ടു / വി എച്ച് എസ് സി പാസായ ശേഷം മെഡിക്കല്‍ എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനായാണ് ധനസഹായം അനുവദിക്കുന്നത്.  സ്‌റ്റേറ്റ് സിലബസില്‍ പ്ലസ്ടു/ വി എച്ച് എസ് ഇ പഠിച്ചവര്‍,  സി ബി എസ് ഇ/ ഐ സി എസ് ഇ സിലബസില്‍ പ്ലസ്ടു പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്തംബര്‍ 30 വൈകീട്ട് അഞ്ച് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ/ ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക. ഫോണ്‍: 0491 2505005.

date