Skip to main content

തൊഴില്‍ അവസരങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാകണം: ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍

തൊഴില്‍ അവസരങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ പുനക്രമീകരിക്കപ്പെടേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍. അത്താണിക്കല്‍ എം. ഐ. സി കോളജില്‍ ഓഗസ്റ്റ് 22 ന് സംഘടിപ്പിക്കുന്ന തൊഴില്‍ മേള 'ടാലന്‍ഷ്യ' യുടെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. വ്യവസായ വകുപ്പിന് കീഴിലുള്ള കെ ഡിസ്‌കുമായും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായും സഹകരിച്ചാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. എം.ഐ.സി കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് നെടുങ്ങോട്ടില്‍, എ.ഒ ഷഫീഖ് മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ പി. അബ്ദുല്‍ റഷീദ്, സൂപ്രണ്ട് അബ്ദുല്‍ റഫീഖ്, അക്കാദമിക് കോഡിനേറ്റര്‍ ഫൈസല്‍ ശബാബ്, കെ.എന്‍ ഷാനവാസ്, സി. മുസ്തഫ, അധ്യാപകരായ സി. മുനീബ്, അഫ്താബ്, വിദ്യാര്‍ത്ഥികളായ പി.പി മുഹമ്മദ് അമീന്‍, പി. റിന്‍ഷാദ്, നൂര്‍ മുഹമ്മദ് പങ്കെടുത്തു.
 

date