Post Category
സെന്‍സസ് 2027 വിവരശേഖരണം 99 ശതമാനം പൂര്‍ത്തിയായി
സെന്‍സസ് 2027മായി ബന്ധപ്പെട്ട വിവരശേഖരണം 99.31 ശതമാനവും പൂര്‍ത്തിയായെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കരുനാഗപ്പള്ളി, പരവൂര്‍, പുനലൂര്‍ നഗരസഭകളിലും കുന്നത്തൂര്‍ താലൂക്കിലും പൂര്‍ത്തിയായതായി അറിയിച്ചു.
വിവരശേഖരണം 30നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും സാങ്കേതികപ്രശനങ്ങള്‍ നേരിടുന്ന ഇടങ്ങളില്‍ ഉദ്യോഗസ്ഥ ഏകോപനം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാര്‍, അഡിഷണല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments