Skip to main content

സ്‌പോർട്സ് ക്വാട്ട അഡ്മിഷൻ

പോളിടെക്‌നിക്ക് കോളേജുകളിൽ 2026-27 അധ്യയന വർഷത്തെ സ്‌പോർട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സെലക്ഷൻ ഓഗസ്റ്റ് 4 രാവിലെ 10.30ന് കളമശ്ശേരി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ചിൽ നടക്കും. അപേക്ഷ നൽകി, സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ പേരുള്ളവർ അർഹത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തിച്ചേരണം.

പി.എൻ.എക്‌സ്. 2872/2026

date