Skip to main content

ഗായകന്‍ പി. ജയചന്ദ്രന് സ്മാരകം

പൂങ്കുന്നത്തുള്ള ഭാവഗായകന്‍ പി. ജയചന്ദ്രന്റെ വസതി സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് സന്ദര്‍ശിച്ചു. പ്രശസ്ത ഗായകന്‍ പി. ജയചന്ദ്രന്റെ സംഗീത സംഭാവനകളെ ജനങ്ങള്‍ എക്കാലവും ഓര്‍ക്കുന്ന രീതിയിലുള്ള സ്മാരകം തൃശ്ശൂരില്‍ സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാകും പദ്ധതി നടപ്പിലാക്കുക. ഇതിനാവശ്യമായ തുക ഇത്തവണത്തെ ബജറ്റില്‍ തന്നെ വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ സന്ദര്‍ശനത്തിന്റെ ഭാഗമായി ജവഹര്‍ ബാലഭവന്‍, രാമവര്‍മ അപ്പന്‍ തമ്പുരാന്‍ സ്മാരക മ്യൂസിയം എന്നിവയും മന്ത്രി സന്ദര്‍ശിച്ചു. പ്രശസ്ത സാഹിത്യകാരി സാറാ ജോസഫിന്റെ മുളങ്കുന്നതുകാവിലുള്ള വസതിയിലും മന്ത്രി സന്ദര്‍ശനം നടത്തി.

date