*പി.ആര്‍.ഡി ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് ആഗസ്റ്റ് 06 വരെ അപേക്ഷിക്കാം*
ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിനായി ഫോട്ടോ കവറേജ് നടത്തുന്നതിന് തൃശ്ശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയണം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം.
വൈഫൈ ക്യാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായും, പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായും സേവനം അനുഷ്ഠിച്ചവര്‍ക്ക് മുന്‍ഗണന . പേര്, വിലാസം, ഏറ്റവും പുതിയ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയ്യാറാക്കേണ്ടത്. അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രവൃത്തിപരിചയം ഉള്‍പ്പെടെ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷയും അനുബന്ധരേഖകളും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, സെക്കൻഡ് ഫ്ലോർ, അയ്യന്തോൾ, തൃശ്ശൂര്‍ - 680 003 എന്ന വിലാസത്തില്‍ തപാലിലോ ഓഫീസില്‍ നേരിട്ടോ ആഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. അപേക്ഷകർ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരൊ ശിക്ഷിക്കപ്പെട്ടവരൊ ആകരുത്. ഫോട്ടോഗ്രഫര്‍ പാനലിലേക്ക് മുന്‍ അറിയിപ്പ് പ്രകാരം അപേക്ഷിച്ചവരും പുതിയ അപേക്ഷ സമര്‍പ്പികേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് തൃശ്ശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍- 0487 - 2360644
- Log in to post comments