Skip to main content

*ദേശമംഗലം ഗവ. ഐ.ടി.ഐയിൽ സ്‌പോട്ട് അഡ്മിഷൻ*

 

ദേശമംഗലം ​ഗവ. ഐ.ടി.ഐയിൽ വിവിധ രണ്ട് വർഷ എൻ.സി.വി.റ്റി മെട്രിക് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഇലക്ട്രീഷ്യൻ ട്രേഡിലെ വനിതാ സംവരണ ഒഴിവുകളിലേക്കും, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്കുമാണ് പ്രവേശനം. എസ്.എസ്.എൽ.സി ആണ് രണ്ട് കോഴ്‌സുകൾക്കുമുള്ള അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് മൂന്നിനകം ഐ.ടി.ഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. ഫോൺ- 04884-279944, 8547596076. ഇമെയിൽ- itidesamangalam@gmail.com. വെബ്സൈറ്റ്- www.itidesamangalam.kerala.gov.in.

date