Post Category
ശക്തമായ കാറ്റ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുത്: ജില്ലാ കലക്ടര്‍
തീരപ്രദേശത്ത് ഓഗസ്റ്റ് 3 വരെ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായകാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെഴ്‌സനായ ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ്. കേരളതീരത്ത് മോശംകാലാവസ്ഥയും ശക്തമായകാറ്റും പ്രക്ഷുബ്ധമായകടലും മത്സ്യബന്ധനത്തിന്പ്രതികൂലമാണ്. ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ മത്സ്യത്തൊഴിലാളികളും തീരദേശനിവാസികളും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments