Post Category
നെഹ്റു ട്രോഫി: വഞ്ചിപ്പാട്ട് മത്സരത്തിന് വിധികർത്താക്കളെ ക്ഷണിച്ചു ആഗസ്റ്റ് 22 ന് നടക്കുന്ന 72 -ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആഗസ്റ്റ് 19 ന് നടത്തപ്പെടുന്ന വഞ്ചിപ്പാട്ട് മത്സരത്തിൽ വിധികർത്താവാകാൻ താൽപര്യമുളളവരിൽ നിന്ന് ബയോഡേറ്റ സഹിതം അപേ
ആഗസ്റ്റ് 22 ന് നടക്കുന്ന 72 -ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആഗസ്റ്റ് 19 ന് നടത്തപ്പെടുന്ന വഞ്ചിപ്പാട്ട് മത്സരത്തിൽ വിധികർത്താവാകാൻ താൽപര്യമുളളവരിൽ നിന്ന് ബയോഡേറ്റ സഹിതം അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വഞ്ചിപ്പാട്ട് മത്സരത്തിൽ യൂണിവേഴ്‌സിറ്റി തലത്തിലും, സ്കൂൾ തലത്തിലും വഞ്ചിപ്പാട്ട് വിധികർത്താവായി പ്രവർത്തിച്ച് പരിചയമുളളവരായിരിക്കണം. താൽപര്യമുളളവർ ആഗസ്റ്റ് എട്ടിന് മുൻപ് ആലപ്പുഴ ബോട്ട് ജെട്ടിയ്ക്ക് എതിർ വശത്തുളള മിനി സിവിൽ സ്റ്റേഷൻ അനക്‌സിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ തപാൽ മുഖേനയോ, ഇ-മെയിൽ മുഖേനയോ, നേരിട്ടോ അപേക്ഷ നൽകണമെന്ന് എൻ.ടി.ബി.ആർ ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനർ അറിയിച്ചു. ഫോൺ : 0477 2252212, ഇ-മെയിൽ : eemajoralpy@gmail.com
(പിആർ/എഎൽപി/1559)
date
- Log in to post comments