നീറ്റ്/ജെഇഇ പരിശീലനം
2026 മാര്‍ച്ചിലെ പ്ലസ് ടു പരീക്ഷ വിജയിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും നീറ്റ്/ജെ.ഇ.ഇ പ്രവേശന പരിശീലനത്തിന് അപേക്ഷിക്കാം. ഫിസിക്‌സ് , കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 70 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ഉണ്ടായിരിക്കണം. പ്ലസ് ടുവിന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. താമസ ഭക്ഷണ സൗകര്യം ഉണ്ടായിരിക്കും. കൊല്ലം ആലപ്പുഴ ജില്ലകളിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്തു താമസിച്ചു പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷ സര്‍ട്ടിഫിക്കേറ്റ്, ജാതി സര്‍ട്ടിഫിക്കേറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ കുളത്തുപ്പുഴ, ആലപ്പുഴ ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസുകളിലോ പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലോ ഓഗസ്റ്റ് അഞ്ച് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 0475 2222353.
- Log in to post comments