പി.എസ്.സി അഭിമുഖം
ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ലാംഗ്വേജ് ടീച്ചർ (അറബി) എൽ.പി.എസ് (എട്ടാമത് എൻസിഎ–എസ് സി) (കാറ്റഗറി നമ്പർ 72/25) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ രണ്ട് ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് ആറിന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തുന്നതാണ്. ഉദ്യോഗാർഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്എംഎസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ ഇന്റർവ്യൂ മെമ്മോ, വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ചത്, ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സൽ, ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയും സഹിതം നിശ്ചിത സമയത്തും തീയതിയിലും മലപ്പുറം ജില്ലാ പി.എസ്.സി ഓ ഓ ഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഉദ്യോഗാർഥികൾ പി.എസ്.സി വെബ്സൈറ്റിലെ ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കേണ്ടതാണ്.
(പിആർ/എഎൽപി/1563)
- Log in to post comments