Post Category
കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം
2021-22 അധ്യയന വർഷം ആറ്റിങ്ങൽ സർക്കാർ കോളേജിൽ പ്രവേശനം നേടിയതും ഇതുവരെയും കോഷൻ ഡെപ്പോസിറ്റ് തിരികെ കൈപ്പറ്റാത്തതുമായ വിദ്യാർഥികൾ അത് കൈപ്പറ്റുന്നതിനായി തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം കോളേജ് ഓഫീസിൽ ഹാജരായി അപേക്ഷ സമർപ്പിക്കണം. ആഗസ്റ്റ് 31ന് മുൻപായി അപേക്ഷിക്കാത്ത വിദ്യാർഥികളുടെ കോഷൻ ഡെപ്പോസിറ്റ് തുക ഇനിയൊരറിയിപ്പ് ഇല്ലാതെ സർക്കാരിലേക്ക് അടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്‌സ്. 2997/2026
date
- Log in to post comments