Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു

 

അഡ്ഹോക്ക് ജില്ലാ ആസൂത്രണ സമിതി ( ഡി. പി. സി)  യോഗം കോതമംഗലം, കളമശ്ശേരി നഗരസഭകൾ, 10 ബ്ലോക്ക് പഞ്ചായത്തുകൾ, 32 ഗ്രാമപഞ്ചായത്തുകൾ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകി.

​അംഗീകാരം നേടിയ സ്ഥാപനങ്ങൾ സമയബന്ധിതമായി പദ്ധതികൾ വെറ്റിംഗിന് അയക്കുകയും നിർവ്വഹണ നടപടികളിലേക്ക് കടക്കുകയും ചെയ്യണമെന്ന് ഡി.പി.സി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ പറഞ്ഞു.
​ജില്ലാ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കാൻ നിർദ്ദേശിച്ചിട്ടുള്ള സംയുക്ത പദ്ധതികൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണം. ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികളാണ് ജില്ലാ പദ്ധതിയുടെ ഭാഗമായി സംയുക്ത പദ്ധതികളായി വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

​കളക്ടറേറ്റ് പ്ലാനിംഗ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ പി. എം. ഷഫീഖ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ൽ. ശ്രീകുമാർ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date