Skip to main content

ഓണം ഖാദിമേള: നറുക്കെടുപ്പ് നടത്തി

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻറെ ഓണം മേളയോടനുബന്ധിച്ച് ജില്ലാതലത്തിലെ ആദ്യ കൂപ്പൺ നറുക്കെടുപ്പ് കോട്ടയം ബേക്കർ ജംഗ്ഷനിലെ ഖാദി ഗ്രാമ സൗഭാഗ്യയിൽ  നഗരസഭാംഗം ജോൺ വർഗീസ്   നിർവഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ എം. വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു.ഒന്നാം സമ്മാനമായ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറിന് കെയ്റ്റ് മാത്യു (കൂപ്പൺ നമ്പർ-137045) അർഹയായി. ഓഗസ്റ്റ് 25 വരെ വരെയാണ് ഓണം ഖാദിമേള. മേളയുടെ ഭാഗമായി ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റുണ്ട്.സർക്കാർ, അർധസർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.

date