അറിയിപ്പുകൾ
ടെന്‍ഡര്‍ ക്ഷണിച്ചു
സംസ്ഥാന കര്‍ഷക ദിനാഘോഷത്തിന്റ ഉദ്ഘാടനത്തോടനുബന്ധിച്ച് ആഗസ്റ്റ് 17 നു കളമശ്ശേരി ആഷിസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണം, ഉച്ചഭക്ഷണം എന്നിവ നല്‍കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെന്‍ഡറുകള്‍ ആഗസ്റ്റ് അഞ്ച് ഉച്ചയ്ക്ക് 2.30 മണിക്ക് മുന്‍പായി കാക്കനാട് ജില്ലാ കൃഷി ഓഫീസില്‍ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2422224.
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന 'വി വിഷൻ പ്ലസ്' പദ്ധതി പ്രകാരം 2026-27 വർഷത്തെ മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിനുള്ള ധനസഹായത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.സി പഠനത്തിന് ശേഷം പ്രവേശനം ലഭിക്കാത്തവർക്ക് ഒരു വർഷത്തെ പരിശീലനത്തിനായി 54,000/- രൂപയാണ് ഗ്രാൻഡ് അനുവദിക്കുന്നത്. സംസ്ഥാനത്ത് എംപാനൽ ചെയ്ത സ്ഥാപനങ്ങളിലൂടെ പരിശീലനം നേടാവുന്നതാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയരുത്. യോഗ്യരായ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വൈകുന്നേരം അഞ്ചു മണി. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലോ 0471-2737238 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
സ്പോട്ട് അഡ്മിഷൻ
മരട് ഗവ. ഐ.ടി.ഐയിൽ 2026-ലെ അഡ്മിഷന്റെ ഭാഗമായി പട്ടികവർഗ്ഗ വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇലക്ട്രോണിക്സ് മെക്കാനിക്, ഇലക്ട്രീഷ്യൻ, വെൽഡർ എന്നീ ട്രേഡുകളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ള പരിശീലനാർത്ഥികൾ 2026 ജൂലൈ 30 മുതൽ ഓഗസ്റ്റ് 8 വരെയുള്ള തിയതികളിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയിൽ നേരിട്ട് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2700142 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ജനറൽ ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ജില്ലാതല പദ്ധതികളുടെ തുടക്കവും ഇന്ന് (ആഗസ്റ്റ് 1) വൈകീട്ട് നാലിന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിക്കും.
ടെൻസൈൽ റൂഫോടുകൂടിയ നടപ്പാത, യാർഡ് ഡെവലപ്‌മെന്റ്-ഡ്രെയിനേജ് പ്രോജക്ട്, ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം ഉദ്ഘാടനവും വിഭാഗത്തിന് ആവശ്യമായ അത്യാധുനിക ഉപകരണങ്ങളുടെ കൈമാറ്റ ചടങ്ങ് എന്നീ പ്രധാന വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങൾ കൂടാതെ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി അമ്മമാർക്കും പൊതുസമൂഹത്തിനും ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള 'താരാട്ട്' എന്ന ജില്ലാതല ക്യാമ്പയിന്റെ പ്രഖ്യാപനവും ഇതിനോടൊപ്പം നടക്കും.ചടങ്ങിൽ ടി. ജെ. വിനോദ് എം.എൽ.എ
അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം പി മുഖ്യപ്രഭാഷണം നടത്തും. മേയർ വി കെ മിനിമോൾ മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ജി. പ്രിയങ്ക, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ദേശീയ ആരോഗ്യദൗത്യം ജില്ലാ ഓഫീസ് ഉദ്ഘാടനം ഇന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിക്കും
ദേശീയ ആരോഗ്യദൗത്യം എറണാകുളം ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ ആഗസ്ത് ഒന്നിന് വൈകിട്ട് അഞ്ചുമണിക്ക് ഇടപ്പള്ളിയിൽ നിർവഹിക്കും.
ദേശീയ ആരോഗ്യദൗത്യം ഫണ്ടുപയോഗിച്ച് 11.23 കോടി രൂപ ചെലവഴിച്ച് നിർമിച്ച റീജിയണൽ വാക്സിൻ സ്റ്റോറിന്റെ നാലാം നിലയിലാണ് ദേശീയ ആരോഗ്യദൗത്യം ജില്ലാ ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്. ചടങ്ങിൽ ഉമാ തോമസ് എം എൽ എ അധ്യക്ഷത വഹിക്കും. എം പി മാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, കെ ഫ്രാൻസിസ് ജോർജ്, ജെബി മേത്തർ, കൊച്ചി മേയർ അഡ്വ വി കെ മിനിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ, ജില്ലാ കളക്ടർ പ്രിയങ്ക ജി, ജില്ല മെഡിക്കൽ ഓഫീസർ ഡോ ആർ ഷാഹിർഷാ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ ഹനീഷ് എം എം തുടങ്ങിയവർ പങ്കെടുക്കും.
ചടങ്ങിൽ 2025 വർഷത്തെ ക്ഷയരോഗമുക്ത പഞ്ചായത്ത് നേട്ടം കൈവരിച്ച ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യും.
റേഷൻ കട ലൈസൻസി
കുന്നത്തുനാട് താലൂക്കിലെ റേഷൻകട നമ്പർ 1738280 ൽ സ്ഥിരലൈസൻസിയെ നിയമിക്കുന്നതിനായി പട്ടികവഗ്ഗ വിഭാഗത്തിലും കൊച്ചി താലൂക്കിലെ റേഷൻകട നമ്പർ 1735065 ൽ സ്ഥിരലൈസൻസിയെ നിയമിക്കുന്നതിനായി ഭിന്നശേഷി വിഭാഗത്തിലും വിജ്ഞാപനം പുറപ്പെടുവിച്ചു. നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം 30 ദിവസത്തിനകം ( 2026 ഓഗസ്റ്റ് 31 തീയതി മൂന്നു മണിക്കകം) നേരിട്ടോ തപാൽ മുഖേനയോ എറണാകുളം ജില്ലാ സപ്ളൈ ആഫീസിൽ ലഭ്യമാക്കേണ്ടതാണ്.
താൽക്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സ്പെഷ്യലിസ്റ് (അനസ്തേഷ്യ , സർജറി ) തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.ആറുമാസ കാലയളവിലേക്കാണ് നിയമനം. താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ആഗസ്റ്റ് 14 ( വെള്ളി ) രാവിലെ 11ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. രാവിലെ 10.30 മുതൽ 11.50 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ പൊതുമേഖലാ ആശുപത്രികളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകും.
ഫോൺ: 0484 2754000
- Log in to post comments