Skip to main content

തലച്ചോറിനെക്കുറിച്ച് മനസ്സിലാക്കാൻ സംസ്ഥാനതല റീൽസ്, വീഡിയോ, പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ;  ലക്ഷം രൂപയുടെ സമ്മാനങ്ങൾ

 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള സെന്റർ ഫോർ ന്യൂറോ സയൻസ് സെപ്റ്റംബർ 14 മുതൽ 16 വരെ ‘ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ട്രാൻസ്‌ലേഷണൽ ന്യൂറോ സയൻസ്: ബ്രെയിൻ ടു ബിഹേവിയർ’ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കും. 

സമ്മേളനത്തിന്റെ ഭാഗമായി സയന്റിഫിക് സെഷനുകൾ, പബ്ലിക് ബ്രെയിൻ സിമ്പോസിയം, കേരളത്തിലെ ആദ്യത്തെ ബ്രെയിൻ എക്സിബിഷൻ എന്നിവയ്‌ക്കൊപ്പം സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ബ്രെയിൻ അവെയർനെസ് മത്സരങ്ങളും സംഘടിപ്പിക്കും.
 "ആരോഗ്യമുള്ള സമൂഹത്തിനായി ആരോഗ്യമുള്ള മസ്തിഷ്കം" എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തുന്നത്. 

വിഷയങ്ങൾ (ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം)

* നിങ്ങളുടെ ഫോൺ നിങ്ങളുടെ മസ്തിഷ്ക ഘടനയെ മാറ്റിമറിക്കുന്നുണ്ടോ? (യുവർ ഫോൺ ഈസ് റീവയറിംഗ് യുവർ ബ്രെയിൻ)

* ഉറക്കം: തലച്ചോറിന് ശക്തിയും ശേഷിയും പകരുന്ന ഔഷധം (സ്ലീപ്പ്: ദ ബ്രെയിൻസ് സൂപ്പർ പവർ)

* കായിക വിനോദങ്ങളും തലച്ചോറിന്റെ ആരോഗ്യവും (സ്പോർട്സ് ആൻഡ് ബ്രെയിൻ ഹെൽത്ത്)

* വികാരങ്ങളും മാനസികാരോഗ്യവും (ഇമോഷൻസ് ആൻഡ് മെന്റൽ വെൽ-ബീയിംഗ്)

* ചിന്തയ്ക്കുള്ള ഭക്ഷണം: പോഷകാഹാരവും തലച്ചോറിന്റെ ആരോഗ്യവും ( ഫുഡ് ഫോർ തോട്ട്: ന്യൂട്രീഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് )

* ന്യൂറോ ഡിജനറേഷൻ: ചില ആളുകൾക്ക് ഓർമ്മകൾ നഷ്ടപ്പെടുന്നത് എന്തുകൊണ്ട്? (ന്യൂറോഡിജനറേഷൻ: വൈ ഡൂ സം പീപ്പിൾ ഫോർഗെറ്റ് മെമ്മറീസ്)

* നാഡീവ്യൂഹ സംബന്ധമായ രോഗങ്ങൾ: നേരത്തെ തിരിച്ചറിയാം, തടയാം (ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്: റിക്കഗ്നൈസ് ഏർലി, പ്രൊട്ടക്ട് ബെറ്റർ)

മത്സര വിഭാഗങ്ങൾ

* ​ഷോർട്ട് വീഡിയോ

* ​റീൽസ് 

* ​സ്റ്റിൽ മോഡൽ 

* ​പോസ്റ്റർ ഡിസൈനിങ്

* ​ചിത്രരചന

date