അറിയിപ്പുകൾ
ദർഘാസ് ക്ഷണിച്ചു
എറണാകുളം തോപ്പുംപടി വില്ലേജിൽ അമാൽഗമേറ്റഡ് ഫണ്ട് സെക്രട്ടറിയുടെ ഉടമസ്ഥതയിൽ കാനൂസ് കൺവൻഷൻ സെന്ററിനും കോർപറേഷൻ റീഡിംഗ് റൂമിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഭൂമിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും, ഡ്രൈവിംഗ് സ്കൂൾ നടത്തുന്നതിനും നിലവിൽ പ്ലോട്ടുകളായി തിരിച്ചിട്ടുള്ള സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആവശ്യമില്ലാത്തതുമായ സംരംഭങ്ങൾ നടത്തുന്നതിനും 20 സെന്റ് സ്ഥലം വീതം ലീസിന് നൽകുന്നതിന് 11 മാസത്തെ കാലാവധിക്ക് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. വിമുക്തഭടന്മാർ, വിമുക്തഭട സംഘടനകൾ/ കുടുംബശ്രീ യൂണിറ്റുകൾ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതും, ഇവരുടെ അഭാവത്തിൽ പൊതുജനങ്ങൾ സമർപ്പിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതുമാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 25 ആഗസ്റ്റ് 2026 വൈകുന്നേരം 4 മണി. ശേഷം 4.15 - ന് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ സൈനികക്ഷേമ ഓഫീസറുടെ 0484 - 2422239 എന്ന നമ്പരിൽ ബന്ധപ്പെടുക.
വീഡിയോ സ്ട്രിംഗർമാരുടെ പാനലിലേക്ക് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്‌സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം വേണം. സ്വന്തമായി ഫുള്‍ എച്ച് ഡി പ്രൊഫണല്‍ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം.
പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ടെസ്റ്റ് കവറേജ്, അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം.നിശ്ചിത യോഗ്യത ഉള്ളവർ അപേക്ഷകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാർക്ക് അവന്യു റോഡ്, പിൻ-682011 എന്ന വിലാസത്തിൽ ആഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. വിശദവിവരങ്ങള്‍ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്ന് ലഭിക്കും.
ഫോണ്‍: 0484 -2354208, 0484- 2954208
ഇമെയിൽ: dio.ekm@gmail.com
യോഗ്യതകളും നിബന്ധനകളും
1. വിഷ്വല്‍സ് വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് ഉണ്ടായിരിക്കണം.
2. പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ലാപ് ടോപ് സ്വന്തമായി ഉണ്ടായിരിക്കണം.
3. എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി കണക്കാക്കും.
4. ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക് പാക്ക് പോലുള്ള പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.
5. പരിപാടി നടന്ന് അരമണിക്കൂറിനുള്ളിൽ വാട്സാപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിഷ്കർഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നൽകണം.
6. അപേക്ഷകർ എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം.
7. സ്വന്തമായി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തണം.
8. പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് തന്നെ വീഡിയോ അയയ്ക്കുന്നതിനുള്ള മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം.
9. ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്.
- Log in to post comments