Skip to main content

മേത്തല ഗവ. യു.പി. സ്കൂളിൽ പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു

 

മേത്തല ഗവ. യു.പി. സ്കൂളിൽ സമഗ്ര ശിക്ഷ കേരള - സ്റ്റാർസ് പദ്ധതി പ്രകാരം നിർമ്മിച്ച നാല് പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം കായിക-യുവജനക്ഷേമ-രജിസ്ട്രേഷൻ-പുരാവസ്തു വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് നിർവ്വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സുമിത നിസാഫ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.

തൃശൂർ സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസർ (ഇൻ-ചാർജ്ജ്) ഡി. അനിതാകുമാരി പദ്ധതി വിശദീകരണം നടത്തി.

 

40 ലക്ഷം രൂപയാണ് ക്ലാസ്സ്‌ മുറികളുടെ നിർമാണച്ചെലവ്. 

 

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കെ. രാധാകൃഷ്ണൻ, നഗരസഭ കൗൺസിലർമാരായ എ. വിജയലക്ഷ്മി, റ്റി. എസ്. സജീവൻ, വി. എം. ജോണി, എം. കെ. സഹീർ, പ്രിയ സാവൻ, റ്റി. എസ്. അംജിത്ത്, കെ. ആർ. ദേവിക , ബി.ആർ.സി. ബി.പി.സി. (ഇൻ-ചാർജ്ജ്) ടി . എം. റസിയ, പ്രഥമാധ്യാപിക അജിത പാടാരിൽ, 

പി.ടി.എ. പ്രസിഡന്റ് എൻ. എ. സാദിഖ് തുടങ്ങിയവർ സംസാരിച്ചു.

date