Skip to main content

പാതിരാത്രി വരെ വെള്ളക്കെട്ട് സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രി ഒ.ജെ.ജനീഷും, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും

 

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിലാണ് മന്ത്രിയും 

ജില്ല കളക്ടറും സംഘവും എത്തിയത്. അന്നമനട, കുഴൂർ പഞ്ചായത്തുകളിൽ നിന്ന് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് സംഘം മടങ്ങുമ്പോൾ ശനിയാഴ്ച്ച രാത്രി പന്ത്രണ്ടര കഴിഞ്ഞു. വെള്ളക്കെട്ടിന് ഇടയാക്കിയ എറണാകുളം ജില്ലാ അതിർത്തിയിലുള്ള കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്ന് വേണ്ട നടപടികൾ സ്വീകരിക്കാൻ ഏറണാകുളം കലക്ടറോട് തൃശൂർ ജില്ലാ കളക്ടർ സൂചന കൊടുക്കുകയായിരുന്നു.ഇതേ തുടർന്ന് ഇന്നലെ രാവിലെ തന്നെ ഷട്ടറുകൾ തുറക്കുകയായിരുന്നു.

 

ക്യാമ്പുകളിലും മറ്റും കഴിയുന്നവർക്ക് ആവശ്യമായ ഏല്ലാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.  

ചാവക്കാട് മേഖല, തൃശൂർ കോർപറേഷൻ എന്നിവിടങ്ങളിൽ വീടുകളിലും മറ്റും വെള്ളം കയറിയ സ്ഥലങ്ങൾ കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചു. വിവിധ സ്ഥലങ്ങളിൽ എൻ.കെ.അക്ബർ എം.എൽ.എ, കോർപറേഷൻ ഡെപ്യുട്ടി മേയർ എ.പ്രസാദ്, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവരും ഉണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. അലർട്ടുകൾ മാറി മാറി വരുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കണമെന്ന് കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ടിനും, മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതിനാൽ അപകട സാധ്യതയുള്ള മേഖലകളിൽ വസിക്കുന്നവരെ മുൻകൂട്ടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനും നിർദേശിച്ചു.

date