Skip to main content

സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍: വിദഗ്ദ സമിതിയെ നിയമിക്കുന്നു

സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ പഠനത്തിന്മേല്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നതിനുളള വിദഗ്ദ്ധസമിതിയില്‍ രണ്ട് അനൗദ്യോഗിക സാമൂഹിക ശാസ്ത്രജ്ഞന്മാര്‍, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരായ രണ്ട് പേര്‍ എന്നിവരെ നിയമിക്കുന്നു. ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനഃരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് പ്രകാരമുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തികളുടെ പ്രാരംഭ നടപടിയാണ് സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍. സോഷ്യോളജിയില്‍ പി.എച്ച്.ഡി, സോഷ്യോളജി പ്രൊഫസര്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തിപരിചയ രേഖ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വെബ് സൈറ്റ് വിലാസം എന്നിവ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഓഗസ്റ്റ് 10 നകം ഡെപ്യൂട്ടി കലക്ടര്‍ (എല്‍. എ) കലക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9446113742.

date